play-sharp-fill
ബാലഭാസ്‌കറിന്റെ മരണം: സ്വർണ്ണക്കടത്തിന് കൂടുതൽ തെളിവുകൾ പുറത്ത്; ബാലുവിന്റെ മൊബൈൽ ഫോൺ ഡിആർഐ കസ്റ്റഡിയിൽ; വാഹനത്തിലുണ്ടായ പെട്ടി ദുരൂഹ സംഘം കടത്തി..!

ബാലഭാസ്‌കറിന്റെ മരണം: സ്വർണ്ണക്കടത്തിന് കൂടുതൽ തെളിവുകൾ പുറത്ത്; ബാലുവിന്റെ മൊബൈൽ ഫോൺ ഡിആർഐ കസ്റ്റഡിയിൽ; വാഹനത്തിലുണ്ടായ പെട്ടി ദുരൂഹ സംഘം കടത്തി..!

തേർഡ് ഐ ബ്യൂറോ

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത ഇരട്ടിയാക്കി ബാലുവിന്റെ മൊബൈൽ ഫോൺ ഡിആർഐയുടെ കസ്റ്റഡിയിലെന്ന രഹസ്യ വിവരം പുറത്ത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആർഐ സംഘം എന്തിനാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത തെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ബാലഭാസ്‌കറിൻെ സഹായിയായ പ്രകാശ് തമ്പി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മണരത്തിലെ ദുരൂഹത വീണ്ടും വർധിച്ചത്. ഇതിനിടെ ബാലഭാസ് കാറിൽ നിന്നും ദുരൂഹ സംഘം പെട്ടികടത്തിയതായി കണ്ടെത്തിയതും സംഭവത്തിന്റെ ദുരൂഹത ഇരട്ടിയാക്കുന്നു. ഇതോടെ ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനകൾ കൂടുതൽ ശക്തമായി.
ഇതിനിടെയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ നിർണായകമായി ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്തു വന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുൻ ആണെന്നാണ് വെളിപ്പെടുത്തൽ. തിരുവനന്തപുരം സ്വദേശി നന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ എത്തുമ്പോൾ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നില്ല. കാറിന് സമീപം നാലുപേരും പിന്നിൽ 15 ഓളം പേരും നിൽപ്പുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരുമ്പോഴാണ് അപകടം കണ്ടത്. തന്നോടൊപ്പം ബന്ധുവും ഉണ്ടായിരുന്നു.


ഡ്രൈവിംഗ് സീറ്റിൽ ടി ഷർട്ടും ബർമുഡയും ധരിച്ച ആളാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് ബോധമുണ്ടായിരുന്നു. അപകടത്തിൽ കാലുകൾ ഒടിഞ്ഞുതൂങ്ങിയ നിലയിലായതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത നിലയിലായിരുന്നു. കാറിന്റെ വാതിൽ പൊളിച്ചാണ് അയാളെ പുറത്തെത്തിച്ചത്. പരിക്കേറ്റ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. കാറിന്റെ ജനൽ ചില്ല് തകർത്താണ് കുട്ടിയെ പുറത്തെടുത്തത്. കാറിന് പിന്നിലായിരുന്നു ബാലഭാസ്‌കർ. പിൻസീറ്റിനിടയിൽ അദ്ദേഹം ബോധമറ്റ നിലയിലായിരുന്നു. അപകടം എന്ന പ്രതീതിയാണ് അന്ന് തോന്നിയത്. സംശയം തോന്നിയിരുന്നില്ല എന്നും നന്ദു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ബാലഭാസ്‌കറിന്റെ മൊബൈൽഫോൺ ഡിആർഐയുടെ കയ്യിലുണ്ടെന്ന് പ്രകാശൻ തമ്ബിയുടെ മൊഴി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് പ്രകാശൻ തമ്ബി ഇക്കാര്യം അറിയിച്ചത്. പ്രകാശൻ തമ്പിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ഡിആർഐ ലഭിച്ച മൊബൈൽഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനിടെ ജ്യൂസുകടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു എന്ന പ്രകാശൻതമ്പിയുടെ മൊഴി സ്ഥിരീകരിച്ച് സുഹൃത്ത് രംഗത്തെത്തി.

പ്രകാശൻ തമ്പിയുടെ സുഹൃത്ത് ജലീലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്തെ ജ്യൂസുകടയിൽ പോയി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. താനും സുഹൃത്ത് സുനിൽരാജും ഒപ്പം പോയിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് താനല്ലെന്ന് അർജുൻ മൊഴി മാറ്റിയതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജലീൽ പറഞ്ഞു.

അതേസമയം അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നതു ഡ്രൈവർ അർജുൻ തന്നെയാണെന്ന് ഫൊറൻസിക് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയതായി സൂചന. അർജുന്റെ മുറിവുകളും കാറും പരിശോധിച്ചാണു കണ്ടെത്തൽ. റിപ്പോർട്ട് അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഹരികൃഷ്ണനാണ് മെഡിക്കൽ കോളജിലെ ഫൊറൻസിക് അധികൃതർ റിപ്പോർട്ട് കൈമാറിയത്.

ഇതോടെ ആരാണു കാറോടിച്ചതെന്നതിനു ശാസ്ത്രീയമായ തെളിവു ലഭിച്ചതായി അന്വേഷണ സംഘം സൂചിപ്പിച്ചു. അർജുൻ തന്നെയാണു കാറോടിച്ചതെന്നു ബാലഭാസ്‌കറിന്റെ ഭാര്യയും ഒന്നാം സാക്ഷിയുമായ ലക്ഷ്മിയും മറ്റു പലരും മൊഴി നൽകിയിരുന്നെങ്കിലും ബാലഭാസ്‌കറാണു കാറോടിച്ചതെന്നായിരുന്നു അർജുന്റെ മൊഴി. അപകടത്തിനു ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവറും അർജുനാണ് വാഹനം ഓടിച്ചതെന്ന് മൊഴി നൽകിയിരുന്നു.