ഒരു അധ്യായന വര്‍ഷത്തില്‍ ഇനി മുതല്‍ 220 പ്രവര്‍ത്തി ദിനം; വിജയം കണ്ടത് സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം; സ്‌കൂളുകളില്‍ ഇനി മുതൽ പ്രവര്‍ത്തി ദിനങ്ങള്‍ പുതിയ സമയക്രമത്തിൽ

Spread the love

തിരുവനന്തപുരം: ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം.

ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവര്‍ത്തി ദിനങ്ങള്‍. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമമായും ഹൈസ്‌കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുന്നതായിരിക്കും ഈ അധ്യായന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍.

കലണ്ടര്‍ സര്‍ക്കാര്‍ സ്‌ക്കൂള്‍ തുറക്കുന്ന തലേദിനത്തില്‍ പ്രസദ്ധീകരിച്ചു. ഇത് പ്രകാരം ഹൈസ്‌ക്കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ഉണ്ടാകും. സ്‌കൂള്‍ തുറക്കുന്നതിന് 10 ദിവസം മുന്‍പ് പൊതുവിദ്യാഭ്യാസ ഡറക്ടര്‍ അതാത് അധ്യായന വര്‍ഷത്തെ കലണ്ടര്‍ അവധികള്‍ അടക്കം സൂചിപ്പിച്ച്‌ പുറത്തിറക്കണമെന്നാണ് കെ.ഇ.ആര്‍ (കേരള വിദ്യാഭ്യാസമ നിയമം) പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ 2025-2026 അധ്യായന വര്‍ഷത്തെ കലണ്ടര്‍ സ്‌കൂള്‍ തുറക്കുന്നതിന് തലേ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം ഒന്നും മുതല്‍ 4 വരെ ക്ലാസുകള്‍ക്ക് 198 പ്രവര്‍ത്തി ദിനങ്ങളും യു പിയില്‍ രണ്ട് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കി 200 അധ്യായന ദിനങ്ങളും 8 മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്ക് 220 പ്രവര്‍ത്തി ദിനങ്ങളും വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ അരമണിക്കൂര്‍ അധിക പഠന സമയവും ഉണ്ടാകും ആറ് ശനിയാഴ്ചകളിലാണ് ഹൈസ്‌ക്കൂളില്‍ ക്ലാസുണ്ടായിരിക്കുക 1959 ലെ കേരളാ വിദ്യാഭ്യാസ നിയമപ്രകാരമാണ് സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങള്‍ അടക്കമുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.