മുട്ടയില്ലാതെ ബ്രഡ് ഓംലറ്റ് തയ്യാറാക്കാൻ അറിയാമോ? ഒരു വ്യത്യസ്തമായ റെസിപ്പി ഇതാ

Spread the love

കോട്ടയം: മുട്ടയില്ലാതെ ബ്രഡ് ഓംലറ്റ് ഉണ്ടാക്കിയാലോ? ഒരു വ്യത്യസ്തമായ റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

തൈര്- 1 കപ്പ്
കടലമാവ്- 3 ടേബിള്‍സ്പൂണ്‍
മുളുകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ജീരകപ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
സവാള- 1
ഇഞ്ചി- 1 ഇഞ്ച്
മല്ലിയില- 2 ടേബിള്‍സ്പൂണ്‍
ബ്രെഡ്
നെയ്യ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബൗളിലേക്ക് ഒരു കപ്പ് തൈരെടുക്കാം. അതിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ മുളകുപൊടിയും, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും, 1 ടീസ്പൂണ്‍ ജീരകപൊടിയും ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞത്, മല്ലിയില അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍ തുടങ്ങിയവ ചേർത്തു നന്നായി ഇളക്കാം. ഒരു ബ്രെഡ് എടുത്ത് മുകളിലായി ഈ മിശ്രിതം പുരട്ടാം.

ഒരു പാൻ അടുപ്പില്‍ വച്ച്‌ ചൂടാക്കി അല്‍പ്പം നെയ്യോ എണ്ണയോ ചേർത്തു ചൂടാക്കാം. ബ്രെഡിൻ്റെ മിശ്രിതം പുരട്ടിയ വശം അതിലേക്കു വച്ച്‌ വേവിക്കാം. ഇരുവശങ്ങളും ഇതുപോലെ നന്നായി വേവിച്ചെടുക്കാം. അല്‍പം കുരുമുളകുപൊടിയോ, ചാട്മസാലയോ മുകളിലായി ചേർത്ത് ശേഷം ചൂടോടെ തന്നെ കഴിച്ചു നോക്കൂ.