പാലായിലെ അധ്യാപകരിൽ നിന്ന് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയ റിട്ട. അധ്യാപകൻ വിജിലൻസിന്റെ പിടിയിൽ: പിടികൂടിയത് കൊച്ചിയിൽ നിന്ന് കോട്ടയം വിജിലൻസ് സംഘം’

Spread the love

കൊച്ചി: അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്.

അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാള്‍ പിടിയിലായത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്.

സെക്രട്ടറിയേറ്റിലെ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി.ആർ.രവികുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കെ എസ് ടി എ ജില്ലാ നേതാവിന്റെ പരാതിയിലാണ് വിജിലൻസ് നടപടി.ഒന്നാം പ്രതി വിജയനും രണ്ടാം പ്രതി സെക്രട്ടറിയറ്റി ലെ ഉദ്യോഗസ്ഥൻ സുരേഷ് ബാബുവുമാണ്. രണ്ടാം പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിലെ 3 അധ്യാപകരുടെ നിയമനം നേരത്തേ റദ്ദായിരുന്നു ഇതിനെതിരേ ഇവർ ഹൈക്കോരിയെ സമീപിച്ചു. ഇതിനിടെ നിയമനം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞാണ് അധ്യാപകരെ വലയിലാക്കിയത്. ആദ്യം 2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് ഒന്നര ലക്ഷത്തിന് തീർക്കുകയായിരുന്നു.ഹൈക്കോടതി

ജംഗ്ഷനിൽ പണവുമായി എത്താതാണ് ആദ്യം പറഞ്ഞത് പിന്നീട് വാട്ടർ മെട്രോ ഭാഗത്ത് വരാൻ പറഞ്ഞു. അവിടെ വച്ചാണ് വിജിലൻസ് പിടികൂടിയത്.
സെക്രട്ടറിയറ്റിലെഒരു ഉദ്യോഗസ്ഥൻ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇയാളെ ഉടനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും’. എത്ര ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമല്ല.

സി ഐ മാരായ പ്രദീപ്. വിനോദ് പിള്ള , രമേശ്. മഹേഷ് എന്നിവരടങ്ങുന്ന വിട്ടിലൻസ് ടീമാണ് ഓപ്പറേഷൻ നടത്തിയത്. മാത്തുക്കുട്ടി, രണ്ജിത് എന്നി ഗസറ്റഡ് ഓഫീസർമാരുo ഉണ്ടായിരുന്നു.