വ്യാജ വാറ്റുമായി യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡൻ്റ് എക്സൈസ് പിടിയില്‍

Spread the love

കോഴിക്കോട്: വ്യാജ വാറ്റുമായി യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലാൽ എക്സൈസ് പിടിയില്‍. ഇന്നലെ രാത്രി കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രഞ്ജിത് ലാലും സഹായിയും അറസ്റ്റിലായത്. നിലവില്‍ പ്രതികളെ രണ്ടുപേരേയും റിമാൻഡ് ചെയ്തിട്ടുണ്ട്.

video
play-sharp-fill

ഇന്നലെ രാത്രി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ മൂന്നര ലിറ്റർ ചാരായം, 50 ലിറ്റർ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവയും എക്സൈസ് പിടിച്ചെടുത്തു. രഞ്ജിത്ത് ലാലിന്റെ സഹായി അഭിലാഷിനേയും എക്സൈസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group