ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിൽ മൃതദേഹം ; കോന്നിയിൽ സ്കൂൾ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

പത്തനംതിട്ട : കോന്നി കൂടൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി. മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്.

video
play-sharp-fill

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെജിയെ കൈയിലെ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം, പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.