
അയ്മനം: പാടശേഖരത്തെ മടവിണ് കോളനിയിലെ 197 വീടുകളിൽ വെള്ളം കയറിയ സംഭവത്തിൽ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാൻ തയാറാകാത്ത പമ്പിംഗ് കോൺട്രാക്ടർക്കെതിരേ നാട്ടുകാർ. ഒടുവിൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മട പുന:സ്ഥാപിച്ചു.
പരിപ്പ് പുത്തൻകരി പാടശ്ശേഖത്തിൽ വെള്ളപ്പൊക്കത്തിൽ മട വീണ് 197 വിടുകൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. കെ സി എം കോളനിയിലെ 19 വീടുകളും പുതുവാത്ര യിലെ 4 വീടുകളും പൂർണ്ണമായും വെള്ളത്തിനടിലാകുകയും ഇവിടെയുള്ള ആളുകളെ ക്യാമ്പിലേയ്ക്ക് മാറ്റുകയും ചെയ്യ്തിരുന്നു. വെള്ളം ഇറങ്ങിയ ശേഷവും പാടശ്ശേഖര സമതിയും പമ്പിംഗ് കോൺട്രാക്ടറും മട കെട്ടി വെള്ളം വറ്റിക്കാൻ തയ്യാറായില്ല.
മെയ് മാസം 5-ാം തീയതി ലേല നടപടികൾ പൂർത്തീകരിക്കുകയും 12-ാം തീയതി പാടം കൃഷിക്ക് യോഗ്യമാക്കി 20-ാം തീയതി വിതയ്ക്കുന്നതിന് തീരുമാനം എടുത്തെങ്കിലും പാടശേഖര സമിതിയുടെയും പമ്പിംഗ് കോൺട്രാക്ടറുടെയും അനാസ്ഥ മൂലം പാടത്തിൻ്റെ മോട്ടോർ തറ പ്രവർത്തിപ്പിക്കാതിരിക്കുകയും ചെയ്തതു മൂലം പാടശ്ശേഖരത്തിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണ് താമസക്കാർക്ക് ഉണ്ടായിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം ഇറങ്ങിയ സാഹചര്യത്തിൽ പാടശ്ശേഖര ഭരണസമിതിയോട് പാടം വറ്റിക്കാൻ ആവശ്യപ്പെട്ടിട്ടും അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ജൂൺ 5-ാം തീയതി പാടശേഖരത്തിൻ്റെ പൊതുയോഗത്തിൽ തകർന്ന മട പുസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും ഭീമമായ തുക ആവശ്യമായതിനാൽ ഉടനെ പുന സ്ഥാപിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. വൈകുന്നേരം സിപിഎം നേതാക്കൾ ക്യാമ്പ് സന്ദർശിച്ചപ്പോൾ കോളനി നിവാസികൾ കാര്യങ്ങൾ പറയുകയും തിങ്കളാഴ്ച മുതൽ സ്കൂൾ തുറക്കേണ്ടതിനാൽ ക്യാമ്പിൽ നിന്ന് മറ്റ് സ്ഥലത്തേയ്ക്ക് മാറി താമസിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും.
മറ്റൊരു സ്ഥലത്തേയ്ക്ക് പോയാലും രണ്ടാഴ്ച കഴിയാതെ കോളനിയിലെ വെള്ളം ഇറങ്ങി പോകാത്ത സ്ഥിതിയാണെന്നും ഇതിന് ഒരു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തകരുടെയും കോളനി നിവാസികളുടെയും സഹായത്തോടെ തകർന്ന മട പുനസ്ഥാപിച്ച് പമ്പിംഗ് ആരംഭിച്ചു.
വെള്ളം ഇറങ്ങിയാൽ ഉടനെ തന്നെ കോളനി നിവാസികളെ വീടുകളിലേയ്ക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു. പാടശ്ശേഖര ഭരണസമതിയുടെയും പമ്പിംഗ് കോൺട്രാക്ടറുടെയും അനാസ്ഥയ്ക്കും കൃത്യവിലോപത്തിനെതിരെയും നിയമ നടപടികൾ സ്വീകരി ക്കുമെന്ന് സിപി എം നേതൃത്വം അറിയിച്ചു.