ഭരണ തുടര്‍ച്ചയുണ്ടായാൽ ‘പിണറായി തന്നെ തുടരുമോയെന്ന് പറയാനാകില്ല, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല’; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

Spread the love

മലപ്പുറം: കേരളത്തിൽ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരിത്തിലെത്തുമെന്നും മുഖ്യമന്ത്രി ആരെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

video
play-sharp-fill

ഭരണ തുടര്‍ച്ചയുണ്ടായാൽ പിണറായി മുഖ്യമന്ത്രിയാകുമോയെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം. പിണറായി വിജയൻ വീണ്ടും നയിക്കുമെന്ന് നേരത്തെ എംവി ഗോവിന്ദനടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നു.

പിണറായി തന്നെ തുടരുമോയെന്ന് പറയാനാകില്ലെന്നും മന്ത്രിസഭയിൽ ഇനി മുഖം മിനുക്കലുണ്ടാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പിണറായിസം എന്നൊരു ഇസമില്ല.നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിലൊരു മുഖം മിനുക്കലുണ്ടാകില്ല.ഇപ്പോള്‍ സര്‍ക്കാരിനുള്ളത് നല്ല മിനുങ്ങിയ മുഖമാണ്. നിലമ്പൂരിൽ എം സ്വരാജ് വിജയിച്ചാൽ മന്ത്രിസ്ഥാനം എന്ന ഓഫറില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group