ആർ.എം.ഒ.യെ സസ്പെന്റ് ചെയ്ത് ഉന്നതതല അന്വേഷണം നടത്തണം : ജോഷി ഫിലിപ്പ്

Spread the love

കോട്ടയം: ക്യാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഡോ.രഞ്ജൻ, ഡോ.സുരേഷ് കുമാർ എന്നിവരെ സസ്പെന്റ് ചെയ്ത് ഉന്നതതല അന്വേഷണം നടത്തണമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.ഇത്രയും ഗൗരവമേറിയ പരാതിയിൽ കേസ് എടുത്തന്ന് വരുത്തി തീർത്തു കൊണ്ട് നിസ്സാര വകുപ്പുകൾ ചുമത്തി ,പരാതിക്കാരുടെയും ,പൊ തു ജനങ്ങളുടേയും കണ്ണിൽ പൊടിയിടുന്നതാണ് ഈ നടപടി .ഇത് പ്രതിഷേധാർഹമാണന്ന് ജോഷി ഫിലിപ്പ് പറഞ്ഞു .
ഒരു കാലഘട്ടത്തിൽ നാടിനഭിമാനമായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇന്ന് കരിഞ്ചന്തയുടെയും, പൂഴ്ത്തിവയ്പ്പിന്റെയും, അനധികൃത നിയമനങ്ങളുടെയും കേളീരംഗമായി മാറിയിരിക്കുകയാണ്. സി.പി.എം. ഉന്നത നേതാവിന്റെ പിന്തുണയോടു കൂടി ആർ.എം.ഒ. കഴിഞ്ഞ മൂന്ന് വർഷകാലമായി കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ അനധികൃത നിയമനങ്ങളും, യോഗ്യതയില്ലാത്തവരെ നിയമിച്ചതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.