
കണ്ണൂർ: ട്രെയിൻ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാനൊരുങ്ങി റെയില്‍വേ.
ഇതിനായി ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് റെയില്‍വേ ഉത്തരവിട്ടു. തല്‍ക്കാല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ എടുക്കാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.
വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടവും ദുരുപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് കൊണ്ടുവന്നിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറ്ററിങ് ജീവനക്കാർ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവരുടെയും ആധാർ പരിശോധിക്കണമെന്ന് നിർദേശമുണ്ട്. പരിശോധനയില്‍ ആധാർ കാർഡ് വ്യാജമാണെന്ന് സംശയമുണ്ടെങ്കിലോ കണ്ടെത്തിയാലോ ഉടനടി റെയില്‍വേ സംരക്ഷണസേനയെയോ പോലീസിനെയോ വിവരം അറിയിക്കണം.
പ്ലേ സ്റ്റോറില്‍ നിന്ന് എം-ആധാർ ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് ടിക്കറ്റ് പരിശോധകരോട് റെയില്‍വേ നിർദേശിച്ചിരിക്കുന്നത്. ടിക്കറ്റ് പരിശോധകരുടെ ടാബില്‍ ആപ്പ് ലഭിക്കുന്നതാണ്.