പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയിൽ തീപിടിത്തം; ഷെഡ് പൂർണമായും കത്തി നശിച്ചു;5 ലക്ഷം രൂപയുടെ നാശനഷ്ടം

Spread the love

കോഴിക്കോട്: പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു. കോഴിക്കോട് കൊളങ്ങരപ്പീടികയിൽ ആണ് സംഭവം .എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി.

video
play-sharp-fill

ഇന്ന് പുലർച്ചെ 1.20 നാണ് അപകടം ഉണ്ടായത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീയണച്ചു.

തീപിടുത്തത്തില്‍ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷെഡിനോട് ചേർന്ന് ഉണ്ടായിരുന്ന ചെറിയ വീട്ടിൽ ബീഹാർ സ്വദേശികൾ ആയ കുടുംബം താമസിച്ചിരുന്നു. ഇവർ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതിനാൽ വൻ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group