
മലപ്പുറം: പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലും പ്രചാരണത്തിരക്കില്‍ നിലമ്പൂരിലെ സ്ഥാനാർത്ഥികള്‍.
മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിലെ പെരുന്നാള്‍ നമസ്കാര ചടങ്ങുകളില്‍ സ്ഥാനാർത്ഥികള്‍ പങ്കെടുക്കും. രാവിലെ എട്ടരയ്ക്ക് പെരുന്നാള്‍ നമസ്കാരത്തിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പാട്ടക്കരിമ്പ് ഉന്നതിയില്‍ പെരുന്നാള്‍ ആഘോഷിക്കും. ആര്യാടൻ ഷൗക്കത്തിന് ഇന്ന് മറ്റ് പൊതുപര്യടന പരിപാടികള്‍ ഇല്ല.
വിവിധ പള്ളികള്‍ സന്ദർശിക്കുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, വീടിന് പരിസരത്തുള്ള വീടുകളിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളിയാവും. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പോത്തുകല്ല് പഞ്ചായത്തിലാണ് ഇന്ന് പര്യടനം നടത്തുക. സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ എടക്കരയില്‍ നടക്കുന്ന ഈദ് ഗാഹില്‍ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്നണി സ്ഥാനാർത്ഥികള്‍ക്കും അൻവറിനും പുറമെ മറ്റു ആറ് സ്ഥാനാർത്ഥികള്‍ കൂടി നിലമ്പൂരില്‍ ജനവിധി തേടുന്നുണ്ട്. പല പ്രശ്നങ്ങള്‍ ഉയർത്തി വോട്ട് ചോദിക്കുന്ന ഇവരെല്ലാം പ്രചാരണത്തിലും സജീവമാണ്.