ആർ ശങ്കർ സാംസ്കാരിക വേദിയും കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ കോട്ടയം ബ്രാഞ്ചും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു ; വേളൂർ കിഴക്കേകര ധർമ്മശാസ്താ ശ്രീ ഭദ്രാകാളി ക്ഷേത്രത്തിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : ആർ.ശങ്കർ സാംസ്കാരിക വേദിയുടെയും കോട്ടയ്ക്കൽ ആര്യ വൈദ്യശാല കോട്ടയം ബ്രാഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വേളൂർ കിഴക്കേകര ധർമ്മശാസ്താ ശ്രീ ഭദ്ര കാളി ക്ഷേത്രത്തിന്റെയും സഹകരണത്തിൽ ലോകപരിസ്ഥിതി ദിനാചരണവും സൗജന്യ ഔഷധ വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു.

video
play-sharp-fill

ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചന്ദനതൈ നട്ട് ഉദ്ഘാടനം ചെയ്തു.

ആർ.ശങ്കർ സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ്. സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞ് ഇല്ലം പള്ളി, അഡ്വ.വി.ബി.ബിനു, എം.പി. സന്തോഷ് കുമാർ, ഡോ.ബി. ഹേമചന്ദ്രൻ, അഡ്വ.ജി.ശ്രീ കുമാർ, എം.ബി.സുകുമാരൻ നായർ, പ്രദീപ്. വി. മായ കൃഷ്ണൻ, ഡോ. കെ.സുബ്രഹ്മ്ണ്യം, ആനിക്കാട് ഗോപിനാഥ്, സലില മോഹൻ, കെ.സി. ദിലീപ് കുമാർ, സാൽവിൻ കൊടിയന്തറ, പ്രബോധ് ചങ്ങനാശ്ശേരി, സജീവ്.റ്റി. കുന്നത്ത്, ജാൻസി തോമസ്, മനോജ്, കെ.എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group