വീട്ടിനുള്ളില്‍ കയറി തെരുവുനായ ആക്രമണം; 4 പേർക്ക് കടിയേറ്റു; വീട്ടമ്മയുടെ കൈപ്പത്തി കടിച്ചുപറിച്ചു

Spread the love

പാലക്കാട്: പാലക്കാട് കോട്ടോപ്പാടത്തു തെരുവുനായ ആക്രമണം.തെരുവുനായ ആക്രമണത്തിൽ നാലുപേ൪ക്ക് കടിയേറ്റത്. കടിയേറ്റ ഒരാൾക്ക് സാരമായ പരിക്കേറ്റു. അരിയൂ൪ പടുവിൽ കുളമ്പിൽ ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം. ലീലാവതി, അഹമദ് കുട്ടി, സക്കീന, മിഥിലാജ് എന്നിവ൪ക്കാണ് കടിയേറ്റത്.

കൈക്ക് സാരമായി പരിക്കേറ്റ സക്കീനയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവ൪ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

വീട്ടുമുറ്റത്ത് തുണി വിരിച്ചിടുമ്പോഴാണ് സക്കീനയ്ക്കും ലീലാവതിക്കും കടിയേറ്റത്. അഹമ്മദ്കുട്ടി വീടിന്‍റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group