വിള ഇൻഷുറൻസ് പരിരക്ഷ റബ്ബർ കർഷകർക്ക് ഉറപ്പാക്കണം :കർഷക കോൺഗ്രസ്‌

Spread the love

പാമ്പാടി :കാലാവസ്ഥാധിഷ്ടിത വിള ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് റബ്ബർ

ഒഴീവാക്കിയതുമൂല൦ റബ്ബർ കർഷകർ ദുരിതത്തിലായന്ന് കർഷക കോൺഗ്രസ്‌ ജില്ല

ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിൽ ജില്ലയിൽ മാത്രം ആയിരത്തോളം റബ്ബർ

മരങ്ങളാണ് കടപുഴകി വീണത് ഇവർക്ക് സ൦സ്ഥാന സർക്കാരിന്റെ വിഹിതമായ

മുന്നൂറു രൂപ മാത്രമാണ് നിലവിൽ ലഭിക്കാൻ സാധ്യതയുള്ളു. കാലവസ്ഥ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന റബ്ബർ കർഷകർക്ക് ഈ വർഷത്തെ ആദ്യ സീസണിൽ

തന്നെ ഇൻഷുറൻസ് ഉറപ്പാക്കണ൦ എന്ന ആവശൃ൦ ശക്തമാണ്. റബർ കർഷകരെ സംഘടിപ്പിച്ച് സമര രംഗത്തേക്ക് എത്തുമെന്ന് എ ബി ഐപ്പ് വ്യക്തമാക്കി.