
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി അൻവർ.
”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തില്‍ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങള്‍ എനിക്ക് സംഭാവന നല്കുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്”- അൻവർ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വില്ക്കാന് സാധിക്കാത്ത അവസ്ഥയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല. ഒരു ക്രൗഡ് ഫണ്ടിംഗിന് സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകള്‍ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കില്‍ ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ നിലമ്ബൂരിലെ വോട്ടര്‍മാര്‍ ഒരു പത്ത് രൂപ അല്ലെങ്കില്‍ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം.’- പി വി അന്‍വര്‍ പറഞ്ഞു.