കടയില്‍ നിന്ന് ചോക്ലേറ്റ് എടുത്തെന്ന് ആരോപിച്ച്‌ കുട്ടികളെ നഗ്നരാക്കി നടത്തിച്ചു: കടയുടമ അറസ്റ്റിൽ

Spread the love

സീതാമഹി: കടയില്‍ നിന്നും ചോക്ലേറ്റ് എടുത്തെന്ന് ആരോപിച്ച്‌ കുട്ടികളെ നഗ്നരാക്കി നടത്തിച്ച കടയുടമക്കെതിരേ കേസെടുത്തു.

സിതാമഹി ജില്ലയിലെ മല്ലാഹി ഗ്രാമത്തിലാണ് സംഭവം. ഒരു കയറില്‍ കെട്ടിയിട്ട അഞ്ചു കുട്ടികളുടെ കഴുത്തില്‍ ചെരുപ്പുമാലയും ഇട്ടു.

താന്‍ ഒരു സ്‌നിക്കര്‍ ചോക്ലേറ്റ് എടുത്തെന്ന് ഒരു കുട്ടി സമ്മതിക്കുന്നതിന്റെ വീഡിയോദൃശ്യം ഉടമ പുറത്തുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ കടക്കാരന്‍ അടക്കം മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു.

വീഡിയോ ചിത്രീകരിച്ച്‌ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലിസ് അറിയിച്ചു.