ലോകത്തിലെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ; ചനാബ് പാലം;സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ ഇന്ത്യ തീർത്ത വിസ്മയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

Spread the love

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ്, രാജ്യത്തെ ആദ്യ കേബിൾ റെയിൽപാലമായ അൻജി ഘാട്ട് ഉൾപ്പെടെ ഒരുപിടി എൻജിനീയറിങ് വിസ്മയങ്ങൾ നിറയുന്ന ശിവാലിക്, പിർ പഞ്ചാൽ മലനിരകളിലൂടെ നിർമിച്ച പുതിയ റെയിൽപാത ഇന്നു തുറക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെനാബ് പാലവും ഉധംപുർ–ശ്രീനഗർ–ബാരാമുള്ള റെയിൽലിങ്ക് പ്രൊജക്ടും (യുഎസ്ബിആർഎൽ) ഇന്ന് ഉദ്ഘാടനം ചെയ്യും. ചെനാബ്, അൻജി ഘാട്ട് പാലങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും. ജമ്മു താവി– ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി, 46,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും.

ചെനാബ് നദിക്ക് കുറുകെ 359 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലം ഈഫൽ ടവറിന്റെ റെക്കോർഡും കടത്തിവെട്ടിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത് . എട്ടുവർഷംകൊണ്ട് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ് ചെനാബ് ആർച്ച് റെയിൽപാലം.

ഇന്ത്യ പാക്ക് സംഘർഷ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടക്കുക. രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ്സുകളും പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.