പതിനാലര പവൻ മോഷ്ടിച്ച കേസിലെ പ്രതി ഒരുവർഷത്തിനുശേഷം പിടിയിൽ;പിടിയിലായത് പരാതിക്കാരന്റെ മരുമകൾ;വഴിത്തിരിവായത് ബന്ധുവിന്റെ സ്വർണ്ണം കാണാനില്ലെന്ന പരാതിയിൽ

Spread the love

കായംകുളം: കായംകുളം പുതുപ്പള്ളിയിൽ നിന്നും ഒരു വർഷം മുമ്പ് പതിനാലര പവൻ സ്വർണ്ണം മോഷണം പോയ കേസിൽ പ്രതി പിടിയിൽ.പുതുപ്പള്ളി പ്രയാർ പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലൻ്റെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ഇയാളുടെ മകൻ്റെ ഭാര്യയായ പുതുപ്പള്ളി നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായത്.2024 മെയ് 10-ാം തീയതിയാണ് മോഷണം നടന്നത്.

കിടപ്പുമുറിയിലെ കബോർഡിൽ നിന്നാണ് ഒരു പവന്റെ നാല് വളകളും 10 പവന്റെ മാലയും അര പവൻ തൂക്കമുള്ള താലിയും ഉൾപ്പെടെ പതിനാലര പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്.സാബു ഗോപാലൻ്റെ ബന്ധുവായ ഇടയനമ്പലം സ്വദേശി ലോക്കറിൽ വയ്ക്കാനായി ഗോപികയുടെ കൈയ്യിൽ ഏൽപ്പിച്ച 11 പവൻ സ്വർണ്ണം കഴിഞ്ഞ മൂന്നാം തീയതി ലോക്കറിൽ നിന്ന് എടുത്തുകൊണ്ട് വരുന്നതിനിടെ നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു.ഈ പരാതിയിൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഴിയിൽ വൈരുദ്ധ്യങ്ങൾ തോന്നിയ പോലീസ് ഗോപിക താമസിക്കുന്ന സാബു ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻവീട്ടിൽ എത്തി അന്വേഷണം നടത്തി.

തുടർന്ന് ഗോപികയുടെ ബാഗിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.
തുടർന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ വർഷം സാബു ഗോപാലൻ്റെ വീട്ടിൽ നിന്നും കാണാതായ പതിനാലര പവൻ്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്ന് ഗോപിക സമ്മതിക്കുകയുമായിരുന്നു.

മോഷ്ടിച്ച സ്വർണം ഗോപിക ബന്ധുവിനെ ഉപയോഗിച്ച് വിറ്റു.വിറ്റുകിട്ടിയ പണത്തിൻ്റെ ഒരു ഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിലിരുന്ന സ്വർണം എടുത്തതായും സമ്മതിക്കുകയായിരുന്നു.കായംകുളം സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ ജീജാദേവി,ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.