വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ആഭിമുഖ്യത്തിൽ തിരുവഞ്ചൂർ പിഈഎം ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചാരണം നടത്തി

Spread the love

തിരുവഞ്ചൂർ: വൈഎംസിഎ കോട്ടയം സബ്റീജിയൻന്റെ ആഭിമുഖ്യത്തിൽ തിരുവഞ്ചൂർ പി ഈ എം ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചാരണം നടത്തി. തിരുവഞ്ചൂർ വൈ എം സി എ രക്ഷാധികാരി ഫ.തോമസ് വേങ്കടത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി.വൈ എം സി എ സബ് റീജിയൻ ചെയർമാൻ ജോബി ജെയ്ക്ക് ജോർജ് വൃഷ തൈ വിതരണം നടത്തി. പള്ളം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സുജാത ബിജു ഉൽഘാടനം നടത്തി.ഫ. സ്‌കറിയ മണ്ണൂർ, റോയി പി ജോർജ്, ബൈജു എം വർഗീസ്, രെഹന എന്നിവർ പ്രസംഗിച്ചു.