പള്ളം വൈഎംസിഏ യുടെ നേതൃത്വത്തിൽ പള്ളം സി.എം എസ്സ് ഹൈസ്കൂൾ നടുമുറ്റത്ത് ചന്ദനതൈ നട്ട് “ഒരു വീട്ടിൽ ഒരു ചന്ദനമരം ‘ പദ്ധതി ആരംഭിച്ചു

Spread the love

പള്ളം: പള്ളം വൈഎംസിഏ യുടെ നേതൃത്വത്തിൽ പള്ളം സി.എം എസ്സ് ഹൈസ്കൂൾ നടുമുറ്റത്ത് ചന്ദനതൈ നട്ട് പരിസ്ഥിതി ദിനമാചരിച്ചു.കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി കോര വൃഷ തൈ നടുകയും പരിസ്ഥിതി സന്ദേശം നൽകുകയും ചെയ്തു.

video
play-sharp-fill

സ്കൂൾ ലോക്കൽ മാനേജർ റവ. ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി. ഷാജി, ഇട്ടിക്കുഞ്ഞ് ഏബ്രഹാം, ജോർജ് മാത്യു, മോൻസി പീറ്റർ, കുമാരി. എവ്ജെനിയ ആൻ സൈനു , ആരോൺ റോബി, ജോസ്ന ജോൺ, തോമസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

വൈ. എം സി ഏ അംഗങ്ങളുടെ വീടുകളിൽ ചന്ദനതൈ നട്ടുവളർത്തുന്ന ” ഒരു വീട്ടിൽ ഒരു ചന്ദനമരം ” എന്ന പദ്ധതിയുടെ ഉത്ഘാടനം കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി.കോര വൈഎംസിഎ സംസ്ഥാന പരിസ്ഥിതി ബോർഡ് ചെയർമാൻ ജോർജ് മാത്യുന് നൽകി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group