മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ 17കാരന്‍റെ മൃതദേഹം കണ്ടെത്തി

Spread the love

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുൻ്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. 17 വയസായിരുന്നു. ഇന്നലെ വൈകിട്ട് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.