
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന്റെ ചിഹ്നം കത്രിക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് അനുവദിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്‍വര്‍ ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷന് അന്‍വറിന് ചിഹ്നമായി കത്രിക കത്രിക അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ നിലമ്ബൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ച് വിജയിച്ചത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ നിലമ്ബൂരിലെ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തമായി. അന്‍വര്‍ ഉള്‍പ്പടെ പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പതിനാലുപേരായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാലുപേര്‍ പത്രിക പിന്‍വലിച്ചു. അന്‍വറിന്റെ അപരനും പത്രിക പിന്‍വലിച്ചവരില്‍ ഉള്‍പ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കത്രിക ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. പിണറായി വിജയനും വി ഡി സതീശനും തന്നെ കത്രികയിട്ടാണ് പൂട്ടിയത്. കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങള്‍ കത്രിക കൊണ്ട് വെട്ടുമെന്നും അന്‍വര്‍ പറഞ്ഞു.ആദ്യ പരിഗണന ഓട്ടോറിക്ഷയ്ക്കാണ് നല്‍കിയത്. പിണറായിസത്തിന്റെ അടിവേര് കത്രികകൊണ്ട് മുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു.




