പറഞ്ഞതൊന്നും വെറും വാക്കല്ല, ഇയർഫോൺ വാങ്ങാൻ വന്നയാൾ മടങ്ങിയത് സ്വിഫ്റ്റ് കാറുമായി…! ഓക്‌സിജൻ കസ്റ്റമേഴ്സിനായി ഒരുക്കിയ സമ്മാനപദ്ധതിയിൽ വിജയികളായ 25 ഭാഗ്യശാലികൾക്ക് മാരുതി സിഫ്റ്റ് കാറുകൾ വിതരണം ചെയ്തു ; 25- ൽ 11എണ്ണവും സ്വന്തമാക്കിയത് വനിതകൾ

Spread the love

കോട്ടയം : പറഞ്ഞതൊന്നും വെറും വാക്കല്ല, വിശ്വാസമാണ് ഓക്സിജൻ. ഇയർഫോൺ വാങ്ങാൻ വന്നയാൾക്കടക്കം ലഭിച്ചത് വമ്പൻ സമ്മാനം, ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ കസ്റ്റമേഴ്സിനായി വാഗ്ദാനം ചെയ്ത സമ്മാനപദ്ധതിയിൽ വിജയികളായ 25 ഭാഗ്യശാലികൾക്ക് മാരുതി സിഫ്റ്റ് കാറുകൾ വിതരണം ചെയ്തു.

കഴിഞ്ഞ മാർച്ച് 15ന് കോട്ടയത്ത് നടന്ന നറുക്കെടുപ്പിൽ വച്ച് മന്ത്രി വി എൻ വാസവൻ ആണ് 25 വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നറുക്കെടുപ്പിൽ ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. വിജയികളായവരിൽ ഏറെയും വനിതകളാണ്.

ഓക്സിജൻ റോഡ് ടാക്സ്, ഇൻഷുറൻസ് തുകകൾ അടച്ച് രജിസ്ട്രഷൻ നടപടികൾ പൂർത്തീകരിച്ചാണ് കാറുകൾ സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8 ജില്ലകളിൽ നിന്നുള്ള ഭാഗ്യശാലികൾ കാറുകൾ ഏറ്റുവാങ്ങി.  അനുപമ കോട്ടയം, ഷീജ എൽ, കൊല്ലം, അർജുൻ അജിത് തൃശ്ശൂർ, രമ്യ സജിത്ത്  കോട്ടയം, വിഷ്ണു.എ ഹരിദാസ് പത്തനംതിട്ട, അൻസാർ ആർ , കൊല്ലം, സൽമാൻ കെ എം കാസർഗോഡ്, വിനീത് ടി ജോൺ കോട്ടയം. അബിൻസ്റ്റൺ റോക്സ് മൈക്കിൾ തിരുവനന്തപുരം, രശ്മി രാമചന്ദ്രൻ കൊല്ലം, വിഷ്ണു ആർ നായർ കൊല്ലം, സതീശൻ വി കൊല്ലം, അജിത മാത്യു  കോട്ടയം, ഷെമീറ എ  മലപ്പുറം, അബ്ദുൽ അസീസ് മഠത്തിൽ , മലപ്പുറം, മൊയ്‌തീൻ കുട്ടി , മലപ്പുറം, ഷാരോൺ എൻ ജെ കോട്ടയം, നോഹ ബിബിൻ മാർക്കോസ് കോട്ടയം, വിനിൽ വി , തിരുവനന്തപുരം, നൂർജഹാൻ ബീവി  കൊല്ലം, പ്രദീപ്‌കുമാർ പി കെ  മലപ്പുറം. സൈറാബാനു മലപ്പുറം, അഗ്രജ് ബോബൻ കോട്ടയം, അനൂപ്  എറണാകുളം, പേർളി പി പി  ആലപ്പുഴ എന്നിവരാണ് കാറുകൾ സ്വന്തമാക്കിയത്.