രാഷ്ട്രീയ പതനത്തിലേക്ക് എത്താൻ പാടില്ലായിരുന്നു; തന്നോടൊപ്പം വളർന്ന പഴയ കോണ്‍ഗ്രസുകാരനാണ് അൻവർ, ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി: കെ സുധാകരൻ

Spread the love

തിരുവനന്തപുരം:  പിവി അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചു വരണ്ടെന്ന് ഞങ്ങള്‍ പറയില്ലെന്ന്കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. അൻവറിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ  കെ സുധാകരൻ.

video
play-sharp-fill

രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു. തന്നോടൊപ്പം വളർന്ന പഴയ കോണ്‍ഗ്രസുകാരനാണ് അൻവർ. ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി പിവി അൻവർ മാറിയതില്‍ ദുഖമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. പിവി അൻവർ മത്സര രംഗത്ത് ഉറച്ചുനില്‍ക്കുമോ എന്ന് ഇന്നറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കില്‍ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ടുതവണയും പിവി അൻവർ മത്സരിച്ച്‌ വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അൻവർ ക്യാമ്ബ് പ്രതീക്ഷിക്കുന്നത്.