
കുമരകം: കുമരകം സെൻ്റ്.ജോൺസ് യു.പി സ്കൂളിൽ വ്യക്ഷതൈകൾ നട്ട് പ്രവേശനോത്സവം നടത്തി. നവാഗതരായ കുട്ടികളെ വർണ്ണ ബലൂണുകളും, അക്ഷരത്തൊപ്പിയും, മിഠായിയും നൽകി സ്വീകരിച്ചു .
ഒരേ സമയം അരിയിലും, ടാബ്ലെറ്റിലും അക്ഷരങ്ങൾ എഴുതിയ കുട്ടികൾ വിദ്യാ ദീപം തെളിയിച്ചു. ഒപ്പം പ്രത്യേകം തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ തങ്ങളുടെ കൈകൾ ചായത്തിൽ മുക്കി പതിപ്പിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് നൽകിയ വാട്ടർ പ്യൂരിഫയർ യൂണിറ്റ് ഉദ്ഘാടനം നടത്തി. സ്കൂൾ മാനേജർ ഫാ. തോമസ് പുത്തൻപുര അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു ഉദ്ഘാടന കർമ്മം നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവാഗതരായ കുട്ടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഐ.എം അനീഷ് പഠനോപകരണങ്ങൾ സമ്മാനിച്ചു. പി.ടി.എ പ്രസിഡൻ്റ് ആതിര വൈശാഖൻ, അധ്യാപകരായ ജയ്സി ജോസഫ്,
കെ. ജെ അഞ്ജലി മോൾ, മിന്റു തോമസ് എന്നിവർ പ്രസംഗിച്ചു. രേഷ്മ ജേക്കബ്, സ്റ്റെഫി ഫിലിപ്പ്, അജയ് ജോസഫ്, ശരണ്യമോൾ, ജിജി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.