
കോഴിക്കോട് ഫറോക്കില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
ഫറോക്ക് മണ്ണൂരില്‍ ഒരേ ദിശയില്‍ വരികയായിരുന്ന രണ്ടു ബസുകള്‍ക്കിടയില്‍ ബൈക്ക് പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലു മണിയ്ക്കായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ ജഗദീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.







