
തിരുവനന്തപുരം: സ്കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന ഇന്ന് മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്കോൾ-കേരള വെബ്സൈറ്റിൽ ലഭ്യമാണ്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം ലഭ്യമാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group