നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു

Spread the love

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്ബൂർ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു.തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്ബ് ഡ്രൈഡേയും പ്രഖ്യാപിച്ചു. അതിശക്തമായ മത്സരമായിരിക്കും നിലമ്ബൂരില്‍ സ്ഥാനാർത്ഥികള്‍ കാഴ്ച്ചവെക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10ന് മാസം മാത്രം അവശേഷിക്കെ നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഭരണമാറ്റമോ തുടർഭരണമോ എന്നതാണ് ഇതില്‍ പ്രധാനം.

video
play-sharp-fill

കോണ്‍ഗ്രസിൻ്റെ ആര്യാടൻ ഷൗക്കത്തും, എല്‍‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജും, പിവി അൻവറും ബിജെപി സ്ഥാനാർത്ഥിയായി മോഹൻ ജോർജും കളത്തിലുണ്ട്.