സ്റ്റീൽ, അലുമിനിയം പാത്രങ്ങളിൽ അച്ചാർ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

Spread the love

കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും അച്ചാർ വീട്ടിലുണ്ടാക്കുന്നതാണ് നമുക്ക് ഇഷ്ടം. അച്ചാർ ഉണ്ടാക്കുന്നതുപോലെ തന്നെ സൂക്ഷിക്കുന്നതും വളരെ പ്രധാനമാണ്.

അച്ചാർ സൂക്ഷിക്കാൻ പാത്രം തെരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മെറ്റൽ, അലുമിനിയം, സ്റ്റീൽ തുടങ്ങിയ പാത്രങ്ങളിൽ അച്ചാർ സൂക്ഷിക്കുന്നത് ഒഴിവാക്കാം. അച്ചാർ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

അച്ചാർ സൂക്ഷിക്കേണ്ടത് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങളിലായിരിക്കണം അച്ചാർ സൂക്ഷിക്കേണ്ടത്. ഇതിൽ പ്രതിപ്രവർത്തനങ്ങൾ സംഭവിക്കുന്നില്ല. അതിനാൽ തന്നെ അച്ചാറിന്റെ രുചിക്ക് മാറ്റങ്ങൾ സംഭവിക്കില്ല. പാത്രത്തിന്റെ മൂടി മെറ്റൽ അല്ലെന്ന് ഉറപ്പ് വരുത്തണം. കാരണം ഇത് തുരുമ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ അച്ചാറിന്റെ രുചിയിൽ മാറ്റങ്ങൾ ഉണ്ടാവാനും കാരണമാകുന്നു.

2. വലിപ്പമുള്ള ഗ്ലാസ് അല്ലെങ്കിൽ മൺ പാത്രങ്ങളിൽ അച്ചാർ സൂക്ഷിക്കുന്നതാണ് നല്ലത്. പാത്രം വൃത്തിയാക്കിയതിന് ശേഷം നന്നായി ഉണക്കണം. ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അച്ചാർ സൂക്ഷിക്കാൻ പാടുള്ളു. ഇത് അച്ചാർ കേടുവരാൻ കാരണമാകുന്നു.

3. അച്ചാറിൽ അടങ്ങിയിട്ടുള്ള ചേരുവകൾ, ഉപ്പ്, എണ്ണ എന്നിവ മെറ്റൽ പാത്രത്തിൽ സൂക്ഷിച്ചാൽ പ്രതിപ്രവർത്തനം ഉണ്ടാവാൻ സാധ്യതയുണ്ട്. പിന്നീടിത് കഴിക്കാൻ കഴിയാതാവുകയും രുചിയിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

4. ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങളിൽ സൂക്ഷിച്ചാൽ അച്ചാർ കേടുവരാതിരിക്കും. അതേസമയം മെറ്റൽ കൊണ്ടുള്ള മൂടി അല്ലെന്ന് ഉറപ്പാക്കണം.

5. പാത്രത്തിനുള്ളിൽ നിന്നും അച്ചാർ എടുക്കുമ്പോൾ തടികൊണ്ടുള്ള സ്പൂൺ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ സൂക്ഷിക്കുമ്പോൾ അച്ചാർ എത്ര ദിവസം വരെയും കേടുവരാതിരിക്കും.