
വിദേശത്ത് ഒരു ജോലി ആഗ്രഹിക്കുന്നുവരാണോ നിങ്ങള്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍. എങ്കില്‍ ഇതാ ലുലു ഗ്രൂപ്പ് നിങ്ങള്‍ക്കായി ഒരു സുവർണ്ണാവസരം തുറന്നിരിക്കുകയാണ്. ഒമാനിലെ ഒഴിവിലേക്കാണ് കമ്പനി പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നത്. എന്നാല്‍ എല്ലാവർക്കും വേണ്ടിയുള്ള ഒരു റിക്രൂട്ട്മെന്റ് അല്ല ഇതെന്നുള്ള കാര്യം പ്രത്യേകം ഓർക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഒമാനിലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവർക്കോ അല്ലെങ്കില്‍ നിലവിലെ സ്ഥാപനങ്ങളില്‍ നിന്നും മാറാന്‍ ഉദ്ദേശിക്കുന്നവർക്കും ഇത് ഒരു അവസരമാക്കി എടുക്കാവുന്നതാണ്. ഗ്രാഫിക് ഡിസൈന്‍ വിഭാഗത്തിലേക്കാണ് ഇപ്പോള്‍ ഒഴിവുകള്‍ വന്നിരിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താഴെ ചേർക്കുന്നു.
ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ വിവിധ പ്രോജക്ടുകൾക്കായി ക്രിയാത്മകവും ആകർഷകവുമായ ഗ്രാഫിക്സും മോഷൻ ഗ്രാഫിക്സും വികസിപ്പിക്കുക. കാറ്റലോഗുകൾ, ബുക്ക്‌ലെറ്റുകൾ, ഇൻ-സ്റ്റോർ ബ്രാൻഡിംഗ്, സോഷ്യൽ മീഡിയ ഉള്ളടക്കം എന്നിവ രൂപകൽപ്പന ചെയ്യുക. മാർക്കറ്റിംഗ് ടീമുമായി സഹകരിച്ച് പുതിയ ആശയങ്ങളും കാമ്പെയ്‌നുകളും തയ്യാറാക്കുക. ഓൺലൈൻ, പ്രിന്റ് കാമ്പെയ്‌നുകൾക്കായി മാർക്കറ്റിംഗ് ഉള്ളടക്കത്തിന്റെ അടിസ്ഥാനപരമായ തർജ്ജമയും പ്രൂഫ് റീഡിംഗും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാഫിക്സ്, വിഷ്വൽ ഇഫക്ട്സ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകളും മികച്ച രീതികളും അറിഞ്ഞിരിക്കുക. ഉയർന്ന നിലവാരമുള്ള ഡിസൈൻ ഡെലിവറബിളുകൾ ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമാണെന്ന് ഉറപ്പാക്കുക ഒന്നിലധികം ഡിസൈൻ പ്രോജക്ടുകൾ ഒരേസമയം കൈകാര്യം ചെയ്യുകയും സമയപരിധി പാലിക്കുകയും ചെയ്യുക.
അപേക്ഷിക്കാന്‍ വേണ്ട യോഗ്യത ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബാച്ചിലർ ബിരുദം. ഗ്രാഫിക് ഡിസൈനർ അല്ലെങ്കിൽ സമാന തസ്തികയിൽ 1-4 വർഷത്തെ പരിചയം. അഡോബ് ഇല്ലസ്‌ട്രേറ്റർ, ഫോട്ടോഷോപ്പ്, ഇൻഡിസൈൻ, പ്രീമിയർ പ്രോ, ആഫ്റ്റർ ഇഫക്ട്സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം. ശക്തമായ ആശയവിനിമയം, ക്രിയാത്മക ചിന്ത, ടൈപ്പോഗ്രാഫി, ഡിസൈൻ കഴിവുകൾ. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ മികച്ച ആശയവിനിമയ ശേഷി.
ലുലു ഗ്രൂപ്പിന്റെ മസ്കറ്റിലെ ഈ തൊഴിൽ അവസരം, ഗ്രാഫിക് ഡിസൈനിംഗിൽ കരിയർ ആഗ്രഹിക്കുന്ന പ്രതിഭകൾക്ക് ഒരു മികച്ച വേദിയാണ്. ഏഷ്യയിലെ തന്നെ റീട്ടെയിൽ മേഖലയിലെ പ്രമുഖ ബ്രാൻഡായ ലുലുവിൽ, ക്രിയാത്മകമായ പ്രോജക്ടുകളിൽ പ്രവർത്തിക്കാനും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാനും ഇതിലൂടെ അവസരമൊരുക്കുന്നു. ലിങ്കിഡ് ഇന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അതേസമയം, നിങ്ങള്‍ വിദേശത്തൊക്കെ പോകുന്നതിന് മുമ്പ് കേരളത്തില്‍ ഒരു താല്‍ക്കാലിക ജോലിയാണ് അന്വേഷിക്കുന്നതെങ്കില്‍ കേരള സർക്കാറിന്റെ തന്നെ നിരവധി വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകള്‍ ലഭ്യമാണ്. അത്തരം ചില ഒഴിവുകള്‍ താഴെ നല്‍കുന്നു. റിസോഴ്‌സ് അധ്യാപക നിയമനം സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, റിസോഴ്‌സ് അധ്യാപകരെ നിയമിക്കും.
യോഗ്യത: ബിഎ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), ടിടിസി/ഡിഎഡ്/ഡിഎല്‍എഡ്/ബിഎഡ് ഇന്‍ ഇംഗ്ലീഷ്. ജൂണ്‍ പത്തിന് രാവിലെ 10.30ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2722297. നിയമനം 2025 വർഷത്തിലെ ട്രോളിംഗ് നിരോധന കാലയളവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റെസ്‌ക്യു ബോട്ടുകളിൽ ലൈഫ് ഗാർഡ് / ഹാർബർ ബേസ്ഡ് സി റെസ്‌ക്യൂ സ്‌ക്വാഡുകളെ നിയമിക്കുന്നു.
അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്ട്‌സ് പരിശീലനം പൂർത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ ഇതിനു മുൻപ് പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ് / ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, വിഴിഞ്ഞം കാര്യാലയത്തിൽ ജൂൺ 4 ഉച്ചയ്ക്കു 3 മണിയ്ക്കുകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ജൂൺ 5ന് രാവിലെ 11 മണിയ്ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ അഭിമുഖം നടക്കും.