
കുമരകം: സിപിഐ(എം) കുമരകം വടക്കുംകര നോർത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലസംഘം യൂണിറ്റ് രൂപീകരണവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.
ബ്രാഞ്ച് സെക്രട്ടറി ശ്രീലക്ഷ്മി ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കുമരകം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഐ(എം) കോട്ടയം ഏരിയ
കമ്മിറ്റി അംഗവുമായ വി.കെ ജോഷി ഉദ്ഘാടനം ചെയ്തു കൊണ്ട് പഠനോപകരണ വിതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ആശംസ അർപ്പിച്ചുകൊണ്ട് കുമരകം പഞ്ചായത്ത് വാർഡ് മെമ്പർമാരായ പിഐ എബ്രഹാം, രശ്മികല, സിപിഐ(എം) കുമരകം നോർത്ത് ലോക്കൽ സെക്രട്ടറി
ടി.വി. സുധീർ, പി.ടി. ആനന്ദൻ, പി. കെ. അനിൽകുമാർ, ഉഷാസലി തുടങ്ങിയവരും
സംസാരിച്ചു. ബാലസംഘം യൂണിറ്റ് ഭാരവാഹികളായി ആര്യ മോൾ, അനന്യ, അഭിജിത്ത്, ജെയിൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.



