
തിരുവനന്തപുരം: ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജൂണ്‍ ഒൻപതിന് അർധരാത്രിമുതല്‍ ജില്ലയില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തും.
ജൂലായ് 31 വരെയാണ് ട്രോളിങ് നിരോധനം. ഈ കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍പോകാനോ മത്സ്യബന്ധനംനടത്താനോ പാടില്ല.
അതേസമയം, സാധാരണവള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ച് മത്സ്യബന്ധനംനടത്താം. എന്നാല്‍, ഇൻബോർഡ് വള്ളങ്ങള്‍ ഒരു കാരിയർ വള്ളംമാത്രം ഉപയോഗിക്കണം. രണ്ട് ചെറുവള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും നിയമവിരുദ്ധമായ മറ്റ് മത്സ്യബന്ധനരീതികളും സ്വീകരിക്കരുത്. അത്തരം നിയമലംഘനങ്ങള്‍ക്കെതിരേ കർശന നടപടിയെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂണ്‍ ഒൻപതിന് അർധരാത്രി 12-നുമുൻപ് എല്ലാ ട്രോളിങ് ബോട്ടുകളും ഹാർബറില്‍ പ്രവേശിക്കണം. മത്സ്യബന്ധനംനടത്തുന്ന ഇതരസംസ്ഥാനബോട്ടുകള് ജൂണ്‍ ഒൻപതിനുമുൻപ് തീരംവിടണം. ട്രോളിങ് നിരോധനകാലത്ത് ബോട്ടുകള്‍ക്ക് ഡീസല്നല്കുന്നതും വിലക്കിയിട്ടുണ്ട്.
ട്രോളിങ് നിരോധനംമൂലം തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷൻ അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പില്‍നിന്ന് പട്ടികകിട്ടുന്നമുറയ്ക്ക് സിവില്‍ സപ്ലൈസ് നടപടിയെടുക്കും.
നിയമലംഘനം തടയാനും നിരോധനം നടപ്പാക്കാനും കൂടുതല്‍ പോലീസ് സേനയെ ആവശ്യമെങ്കില്‍ വിന്യസിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്ച്ചേർന്ന യോഗത്തില്‍ കളക്ടർ സ്നേഹില്‍ കുമാർസിങ് അറിയിച്ചു.
ബേപ്പൂർ ഹാർബറില്‍ ബോട്ടുകള്‍ കെട്ടിയിടാനുള്ള സൗകര്യമൊരുക്കണമെന്നും ട്രോളിങ് സമയത്ത് ഹാർബറില്‍ കരയ്ക്കടുപ്പിച്ച ബോട്ടുകളില്‍നിന്ന് സാധനങ്ങള്‍ മോഷണംപോകുന്നത് തടയാൻ കാവലേർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.