
കുമരകം: ശ്രീനാരായണ ഗുരുദേവൻ 1903 ൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം ഗ്രാമം സന്ദർശിച്ചതിൻ്റെ സ്മരണ പുതുക്കുന്നതിനായി 2025 സെപ്റ്റംബർ 7ന് കോട്ടത്തോട്ടിൽ നടക്കുന്ന ശ്രീനാരായണ
ജയന്തി കുമരകം മത്സര വള്ളംകളിയുടെ സംഘാടകരായിട്ടുള്ള ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു.
അഡ്വവി.പി അശോകൻ (പ്രസിഡൻറ്) , എസ് ഡി പ്രേംജി (ജനറൽ സെക്രട്ടറി), എസ് വി സുരേഷ്കുമാർ (ട്രഷറർ),സാൽവിൻ കൊടിയന്തറ ,പി എൻ സാബുശാന്തി ,പി കെ സുധീർ (വൈസ് പ്രസിഡൻറ്), വി എൻ കലാകാരൻ (സെക്രട്ടറി ഓഫീസ് ) ഉൾപ്പെടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
72 അംഗ ഭരണസമിതി അധികാരമേറ്റു. പ്രസിഡൻ്റ് വി എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ വി.പി അശോകൻ, എസ് ഡി പ്രേംജി, എസ് വി
സുരേഷ്കുമാർ എം എൻ ഗോപാലൻ ശാന്തി, എം എൻ മുരളീധരൻ പി കെ സുധീർ എന്നിവർ സംസാരിച്ചു.