play-sharp-fill
ഗുരുവായൂർ ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി: മോദി എത്തിയത് കൊച്ചി വിമാനത്താവളത്തിൽ; ഒരു മണിക്കൂർ ഗുരുവായൂർ ക്ഷേത്രത്തിൽ ചിലവഴിക്കും

ഗുരുവായൂർ ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി: മോദി എത്തിയത് കൊച്ചി വിമാനത്താവളത്തിൽ; ഒരു മണിക്കൂർ ഗുരുവായൂർ ക്ഷേത്രത്തിൽ ചിലവഴിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെ നാവിക ആസ്ഥാനത്ത് എത്തി. ഇവിടെ വിമാനത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റർ മാർഗം ഗുരുവായൂരിലേയ്ക്ക് തിരിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പ്രത്യേക ഹെലിപ്പാഡിലാണ് ഇദ്ദേഹം രാവിലെ ഇറങ്ങുക. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.  വെള്ളിയാഴ്ച രാത്രിയിൽ എറണാകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങി. തുടർന്ന് രാവിലെയാണ് നാവിക സേന ആസ്ഥാനത്ത് എത്തിയത്.
തുടർന്ന് കാറിൽ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഇവിടെ വച്ച് കിഴക്കേഗോപുര നടയിലെത്തുന്ന പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിക്കും.
10 മണിക്ക് ഗുരുവായൂർ ക്ഷേത്രദർശനത്തിനിറങ്ങും. രാവിലെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ഗുരുവായൂരിൽ ലോഡ്ജുകളിൽ മുറിയെടുക്കുന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമെന്ന് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മോഡി
1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. 2ന് തിരിച്ചുപോകും
ക്ഷേത്രദർശനത്തിനുശേഷം താമരമൊട്ടുകൊണ്ടുള്ള തുലാഭാരം. മുഴുക്കാപ്പ് കളഭം, അഹസ്, നെയ്വിളക്ക്, അപ്പം, അട, അവിൽ തൃമധുരം, കദളിപ്പഴ സമർപ്പണം, ഉണ്ടമാല, അഴൽ എന്നിവയാണ് മറ്റു വഴിപാടുകൾ. 11.30 ന് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദൻ സമ്മേളനം ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.40 ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഹെലികോപ്റ്ററിൽ എത്തുന്ന അദ്ദേഹം രണ്ടിനു വിമാന മാർഗം ഡൽഹിക്ക് മടങ്ങും.


പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂരിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1500 ഓളം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇന്നു രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂനംമൂച്ചി മുതൽ മഞ്ജുളാൽ വരെയും ഇന്നർ, ഔട്ടർ റിങ് റോഡുകളിലും വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. രാവിലെ ഒമ്ബത് മുതൽ 12 വരെ ക്ഷേത്രദർശനത്തിനും നിയന്ത്രണം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയായി രണ്ടാംവട്ടം ചുമതലയേറ്റശേഷം നരേന്ദ്ര മോദി ആദ്യമായാണ് കേരളത്തിലെത്തുന്നത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിട്ടുണ്ട്.