സമാധാനം അകലുന്നോ? ഓപ്പറേഷന്‍ സ്പൈഡര്‍ വെബിന് പിന്നാലെ റഷ്യയെ വിറപ്പിച്ച്‌ വെള്ളത്തിനടിയിലൂടെ യുക്രൈൻ സ്ഫോടനം; ക്രിമിയയിലേക്കുള്ള പാലം തകര്‍ത്തു; റഷ്യ – യുക്രൈൻ യുദ്ധത്തില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്ക് വൻ തിരിച്ചടി

Spread the love

മോസ്കോ: ഓപ്പറേഷന്‍ സ്പൈഡര്‍ വെബിന് പിന്നാലെ റഷ്യയെ വീണ്ടും വിറപ്പിച്ച്‌ യുക്രൈന്‍.

video
play-sharp-fill

റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ത്തു.
സ്ഫോടനം നടത്തിയത് വെള്ളത്തിന് അടിയിലൂടെയാണെന്ന് യുക്രൈൻ വ്യക്തമാക്കി. സ്ഫോടനത്തില്‍ ആളപായമുള്ളതായി റിപ്പോർട്ടില്ല.

പാലത്തിലൂടെയുള്ള ഗതാഗതം റഷ്യ നിരോധിച്ചിട്ടുണ്ട്. അതേസമയം പാലം തകർത്തതടക്കമുള്ള വിഷയങ്ങള്‍ റഷ്യ – യുക്രൈൻ യുദ്ധത്തില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യയെയും ക്രിമിയൻ ഉപദ്വീപിനെയും ബന്ധിപ്പിക്കുന്ന റോഡ്, റെയില്‍ പാലത്തില്‍ ജലനിരപ്പിന് താഴെയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയതായി യുക്രൈന്‍റെ എസ്‌ ബി ‌യു സുരക്ഷാ വിഭാഗം വ്യക്തമാക്കി. 1100 കിലോഗ്രാം (2,420 പൗണ്ട്) സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായും അവ പൊട്ടിത്തെറിച്ച്‌ പാലത്തിന്റെ അണ്ടർവാട്ടർ തൂണുകള്‍ തകർന്നതായും എസ്‌ ബി‌ യു വിവരിച്ചു. പാലത്തിന്റെ നിരവധി താങ്ങു തൂണുകളില്‍ ഒന്നിന് സമീപം സ്ഫോടനം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും എസ്‌ ബി ‌യു പങ്കുവച്ചിട്ടുണ്ട്..