ഹൈസ്പീഡിൽ സിൽവർ ലൈൻ പായും; ഈ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതി കേന്ദ്രത്തിന്റെ പരിഗണനയിൽ

Spread the love

തിരുവനന്തപുരം: സില്‍വര്‍ ലൈനിന് പകരമായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിയെ കുറിച്ചുള്ള നിര്‍ദ്ദേശം പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ. ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കിടയാണ് ഈ വിവരം കേരള മുഖ്യമന്ത്രിയെ അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ ശ്രീധരൻ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചത്.

video
play-sharp-fill

ബദല്‍ പാത കുറിച്ചുള്ള കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കാൻ കേരളം ആവശ്യപ്പെട്ടു. ഇ ശ്രീധരൻ വൈകാതെ ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയെ കാണും. ഈ കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. അങ്കമാലി-ശബരിമല റെയില്‍പാത പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രത്തിന്റെ വിദഗ്ധ സംഘം കേരളത്തിൽ സന്ദര്‍ശനം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നാണ് ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നാളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group