Spread the love

സിനിമ പ്രേക്ഷകരുടെ ജനപ്രിയ നടന്‍ എന്നാണ് ദിലീപിനെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. കുടുംബപ്രേക്ഷകര്‍ക്കിടയിലുള്ള താരത്തിന് വലിയ സ്വീകാര്യതയാണ് . ദിലീപിന്റെ പഴക്കമുള്ള സിനിമകൾ  പോലും അന്നും ഇന്നും ഒരുപോലെ കാണുന്നവരാണ് പ്രേക്ഷകർ. എന്നാൽ കുറച്ചു  നാളായി ഒരു വമ്പൻ ഹിറ്റ് ചിത്രം സമ്മാനിക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ല. മാറിയ സിനിമയ്‌ക്കൊപ്പം ദിലീപ് മുന്നോട്ട് പോയില്ല എന്നതായിരുന്നു ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ അവസാനമായി പുറത്തിറങ്ങിയ ദിലീപ് ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ഇപ്പോഴിതാ തിയേറ്ററില്‍ 25 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സിനിമ. ആഗോളതലത്തില്‍ ഇത്രയും ദിവസം കൊണ്ട് സിനിമ എത്ര കളക്ഷന്‍ നേടിയെന്ന് നോക്കാം.

video
play-sharp-fill

ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാളത്തില്‍ നിന്ന് മാത്രമായി സിനിമ 15.68 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ഓവര്‍ സീസില്‍ നിന്നായി 6.62 കോടിയും സിനിമ നേടി. ഇതോടെ ആഗോളതലത്തില്‍ 24.69 കോടി രൂപയാണ് സിനിമ നേടിയത്. 30 ദിവസത്തിലേക്ക് കടക്കാനൊരുങ്ങുന്ന സിനിമ 30 കോടി രൂപയോളം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവാഗതനായ ബിന്റോ സ്റ്റീഫന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത പ്രിന്‍സ് ആന്‍ഡ് ഫാമിലി മെയ് 9നാണ് റിലീസ് ചെയ്തത്. ദിലീപിന്റെ കരിയറിലെ 150മത്തെ സിനിമയെന്ന ലേബലോടെ മേജിക് ഫ്രെയിംസാണ് സിനിമ നിര്‍മിച്ചത്. ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള,ഉര്‍വശി, ജോണി ആന്റണി തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്. പുതുമുഖമായ റാണിയ ആയിരുന്നു സിനിമയില്‍ നായികയായെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group