video
play-sharp-fill

എം.സി റോഡിൽ വീണ്ടും കൂട്ടയിടി..! കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: കൂട്ടിയിടിച്ച കാറുകൾക്ക് പിന്നിൽ മിനി ലോറിയിടിച്ചു; അപകടമുണ്ടായത് കാൽനടയാത്രക്കാരൻ മരിച്ച അതേ സ്ഥലത്ത് 

എം.സി റോഡിൽ വീണ്ടും കൂട്ടയിടി..! കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: കൂട്ടിയിടിച്ച കാറുകൾക്ക് പിന്നിൽ മിനി ലോറിയിടിച്ചു; അപകടമുണ്ടായത് കാൽനടയാത്രക്കാരൻ മരിച്ച അതേ സ്ഥലത്ത് 

Spread the love
സ്വന്തം ലേഖകൻ 
കോട്ടയം: മുന്നിൽ പോയ കാർ ബ്രേക്കിട്ടതിനെ തുടർന്ന് എം.സി റോഡിൽ നാലുവരിപ്പാതയിൽ കൂട്ടയിടി. നാലുവരിപ്പാതയിൽ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലാണ് രണ്ടു കാറുകളും ഒരു മിനി ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. വെള്ളിയാഴ്ച വൈകിട്ട് നാലരയുടെ കാൽനടയാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചതിന് സമീപത്തായാണ് ഈ അപകടവും ഉണ്ടായത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാർ വിൻസർ കാസിൽ ഹോട്ടലിനു മുന്നിൽ ബ്രേക്ക് ചെയ്യുകയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ മറ്റൊരു കാർ ഇതിനു പിന്നിൽ ഇടിച്ചു. ഈ രണ്ടു കാറിനെയും പിന്നാലെ എത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകൾക്കും സാരമായ കേടുപാടുണ്ടായി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതവും തടസപ്പെട്ടു.