
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) സ്ഥാനാർത്ഥിയായി പി വി അൻവർ നല്‍കിയ നാമനിർദേശപത്രിക തള്ളി. സ്വതന്ത്ര സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക അംഗീകരിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് പത്രിക തള്ളിയത്.
ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം.
അതേ സമയം പത്രികയിന്‍മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വിവരവും ലഭ്യമാകുന്നുണ്ട്. അൻവര്‍ രണ്ട് പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. ഒന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയായി പുല്ലും പൂവും ചിഹ്നത്തില്‍ മത്സരിക്കുന്നതിനും മറ്റൊന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനും. അതുകൊണ്ട് തന്നെ ഒരു പത്രിക തള്ളിയാലും മറ്റൊരു പത്രിക നിലനില്‍ക്കുന്നുണ്ട്. അന്‍വറിന്‍റെ അഭിഭാഷകര്‍ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ ശ്രമം വിജയിച്ചില്ലെങ്കില്‍ അന്‍വര്‍ സ്വതന്ത്രനായി തന്നെ നിലമ്ബൂരില്‍ മത്സരിക്കേണ്ടി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഉള്ള ഒരു സംസ്ഥാന പാര്‍ട്ടി എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. ഒരു ദേശീയ പാര്‍ട്ടി അല്ലാത്തത് കൊണ്ട് തന്നെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ട അംഗങ്ങളുടെ എണ്ണമടക്കം കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്രയും ഒപ്പുകള്‍ ഈ നാമനിര്‍ദേശ പത്രികയില്‍ ഇല്ല എന്ന കാരണത്താലാണ് പത്രിക തള്ളാനുള്ള തീരുമാനം വരണാധികാരി സ്വീകരിച്ചിരിക്കുന്നത്. പത്രിക തള്ളാനുള്ള ഗൗരവമായ കാര്യമാണ് അൻവറിന്‍റെ പത്രികയില്‍ സംഭവിച്ചിരിക്കുന്നതെന്ന് വരണാധികാരി വ്യക്തമാക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.