
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനുമമ്മയുമായി തങ്ങളുടെ പേരുചേര്‍ക്കാനുള്ള തിടുക്കത്തിലാണ്. ‘പുരുഷൻ’ പ്രസവിച്ചാൽ അച്ഛനാര്, അമ്മയാര് എന്ന ചോദ്യത്തിന് നിയമപോരാട്ടത്തിലൂടെ സിയയും സഹദും ഉത്തരം നേടി.അച്ഛനും അമ്മയും വേണ്ട, മാതാപിതാക്കൾ എന്നു രേഖപ്പെടുത്തിയാൽ മതിയെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെയും പിതാവിന്റെയും പേരുകൾ പ്രത്യേകം രേഖപ്പെടുത്തിയതിന് പകരം ‘മാതാപിതാക്കൾ” (പേരന്റ്സ്) എന്നാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി അനുവദിച്ചത്. സർട്ടിഫിക്കറ്റിൽ പിതാവിന്റെയും മാതാവിന്റെയും പേരിനോട് ചേർന്ന് ‘ട്രാൻസ്ജെൻഡർ” എന്ന് രേഖപ്പെടുത്തിയതും ഒഴിവാക്കി നൽകാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവിട്ടു
. കോഴിക്കോട് കോർപ്പറേഷൻ രണ്ട് മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണം.മാതാവിന്റെയും പിതാവിന്റെയും പേര് പ്രത്യേകം രേഖപ്പെടുത്തുന്നത് കുട്ടിയുടെ സ്കൂൾ പ്രവേശന സമയത്തും, ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് അപേക്ഷകളിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ഒഴിവാക്കാനാണ് ‘മാതാപിതാക്കൾ” എന്ന് രേഖപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരുഷൻ പ്രസവിച്ചെന്ന വാർത്തയിലൂടെ ലോക ശ്രദ്ധപിടിച്ചുപറ്റിയ ട്രാൻസ്ജെൻഡർ ദമ്പതികളാണ് കോഴിക്കോട്ടുകാരായ സിയയും സഹദും.ജെൻഡർ മാറുമ്പോഴും ഗർഭാശയമുണ്ടെങ്കിൽ ഒരാൾക്ക് പ്രസവിക്കാനാവും. അതാണ് സഹദിന്റെ കാര്യത്തിൽ സംഭവിച്ചത്. കുഞ്ഞ് അച്ഛാ എന്ന് സഹദിനെ വിളിക്കുമ്പോൾ അവളുടെ ജനന സർട്ടിഫിക്കറ്റിൽ അമ്മയെന്ന് രേഖപ്പെടുത്തുന്നത് പൊതുസമൂഹത്തിൽ കുഞ്ഞിനെ വല്ലാതെ വേട്ടയാടും. അതിനെതിരെയായിരുന്നു നിയമ പോരാട്ടം.സുഹൃത്തും ട്രാൻസ് ജെൻഡറുമായ അഭിഭാഷക പത്മലക്ഷ്മിയാണ് ഇവർക്കുവേണ്ടി വാദിച്ചത്.
സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിച്ച സഹദിനും പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിച്ച സിയക്കും
പെണ്‍കുഞ്ഞ് പിറന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലാണെങ്കിലും ജീവശാസ്ത്രപരമായ മാറ്റം ഇരുവരും പൂര്‍ണമായി നടത്തിയിരുന്നില്ല. മൂന്നുവര്‍ഷംമുമ്പാണ് ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയത്. സഹദ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മുറിച്ചുമാറ്റിയെങ്കിലും ഗര്‍ഭപാത്രം നീക്കിയിരുന്നില്ല. സ്ത്രീയാവാന്‍ സിയ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയെങ്കിലും ലിംഗമാറ്റശസ്ത്രക്രിയ നടത്തിയിരുന്നില്ല.അതിനിടെയാണ് രണ്ടുപേര്‍ക്കും കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടായത്. മാതൃ-ശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാറിനെ സന്ദര്‍ശിച്ചപ്പോള്‍ അനുകൂലറിപ്പോര്ട്ട് കിട്ടി. തുടര്‍ന്ന്, ഗര്‍ഭധാരണവും ഒടുവില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് പിറക്കുകയുമായിരുന്നു.
2020 ലായിരുന്നു ഇവരുടെ വിവാഹം. ജൻഡർ മാറ്റത്തിനുള്ള ശസ്ത്രക്രിയ കഴിഞ്ഞാൽ പ്രസവം സാദ്ധ്യമല്ലെന്ന് ബോധ്യമായതോടെ സഹദ് കുഞ്ഞിനെ ഗർഭം ധരിച്ചു. പ്രസവശേഷമാണ് രണ്ടുപേരും ജെൻഡർ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പ്രസവിച്ച സഹദ് കുഞ്ഞിന്റെ അച്ഛനും സിയ അമ്മയുമായി. പ്രസവിച്ചത് സഹദാകയാൽ അമ്മയാണെന്ന് കോഴിക്കോട് കോർപ്പറേഷൻ രേഖപ്പെടുത്തിയതാണ് നിയമയുദ്ധത്തിലേക്ക് നീങ്ങിയത്.മകൾ സബിയ സഹദിന് ഇപ്പോൾ രണ്ടുവയസും നാലുമാസവുമാണ് പ്രായം.സഹദും സിയ പവലും തൊഴിലാവശ്യാർത്ഥം ഇപ്പോൾ തിരുവനന്തപുരത്താണ്.



