ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി ഉത്തരവ്; നീറ്റ് പി ജി പരീക്ഷ മാറ്റിവച്ചു

Spread the love

ന്യൂഡൽഹി: സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന് നീറ്റ് പരീക്ഷ ഒറ്റ ഷിഫ്ടിൽ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് നീറ്റ് പി ജി പരീക്ഷ മാറ്റിവച്ചു
ഈ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, ആദ്യം നിശ്ചയിച്ചിരുന്നതുപോലെ നീറ്റ് പിജി 2025 ഇനി രണ്ട് ഷിഫ്റ്റുകളിൽ നടത്തില്ലെന്ന് NBEMS സ്ഥിരീകരിച്ചു.

video
play-sharp-fill

എല്ലാ ഉദ്യോഗാർത്ഥികളെയും ഒറ്റ ഷിഫ്റ്റിൽ ഉൾക്കൊള്ളുന്നതിനായി NBEMS അധിക പരീക്ഷാ കേന്ദ്രങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്രവർത്തിക്കുകയാണ്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in-ലും nbe.edu.inലും അറിയിക്കും.നീറ്റ് പി.ജി 2025-ന്റെ അഡ്വാൻസ്ഡ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ജൂൺ 2-ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള (എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ) പ്രവേശനത്തിനായി NBEMS നടത്തുന്ന ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് പി.ജി.ജൂൺ 15ന് പരീക്ഷ നടത്തി ജൂലൈ 15ന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പരീക്ഷാ നടത്തിപ്പ് വൈകുന്നതിനാൽ ഫലപ്രഖ്യാപനവും വൈകിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group