അടുക്കളയിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇടയ്ക്കിടെ മാറ്റാറില്ല അല്ലേ?; എങ്കിൽ ഈ അഞ്ചു വസ്തുക്കൾ ഉടൻ മാറ്റിക്കോളൂ

Spread the love

അടുക്കളയിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങള്‍ നമ്മള്‍ ഇടയ്ക്കിടെ മാറ്റാറില്ല അല്ലെ? എന്തുതരം സാധനങ്ങള്‍ ആണെങ്കിലും അത് കാലകാലം ഉപയോഗിച്ചുകൊണ്ടേയിരിക്കും.എന്നാല്‍ ചില സാധനങ്ങള്‍ കാലം പഴക്കം വന്നാല്‍ മാറ്റേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത് അടുക്കളയിലെ വൃത്തിയെ സാരമായി ബാധിച്ചേക്കാം. അടുക്കളയില്‍ ഇടയ്ക്കിടെ മാറ്റേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.സുഗന്ധവ്യഞ്ജനങ്ങള്‍

അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ അധികകാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ഒട്ടുമിക്ക അടുക്കളയിലും ഇത് കാണാൻ സാധിക്കും. പൊടിച്ചു സൂക്ഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഒരു വർഷത്തില്‍ കൂടുതല്‍ കേടുവരാതിരിക്കാം. എന്നാല്‍ അല്ലാതെയുള്ളവ അധിക കാലം കേടുവരാതിരിക്കില്ല. കാലക്രമേണ ഇതിന്റെ രുചിയും മണവും നഷ്ടപ്പെടുന്നു.

1 പ്ലാസ്റ്റിക് പാത്രങ്ങള്‍ – ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങള്‍ കാലാകാലം ഉപയോഗിക്കാൻ സാധിക്കില്ല. കഴുകിയിട്ടും വൃത്തിയാകാതിരിക്കുക, കറകള്‍ പറ്റുക, ഭക്ഷണത്തിന്റെ ദുർഗന്ധം എന്നിവ ഉണ്ടായാല്‍ അതിനർത്ഥം പാത്രങ്ങള്‍ മാറ്റാൻ സമയമായെന്നാണ്. പഴയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിച്ചാല്‍ കേടുവരാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2 കട്ടിങ് ബോർഡ്- ദീർഘകാലം ഒരേ കട്ടിങ് ബോർഡ് ഉപയോഗിച്ചാല്‍ ജോലിയും വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാവുന്നു. കാരണം അടുക്കളയില്‍ കൂടുതല്‍ ഉപയോഗമുള്ള ഒന്നാണ് കട്ടിങ് ബോർഡ്. അതിനാല്‍ തന്നെ കാലക്രമേണ ഇതില്‍ വിള്ളലുകള്‍ ഉണ്ടാവുകയും കറ പറ്റുകയും ചെയ്യുന്നു.

3 ചെറിയ ഉപകരണങ്ങള്‍- കോഫി മേക്കേഴ്‌സ്, ടോസ്റ്റേഴ്‌സ് തുടങ്ങിയ ചെറിയ ഉപകരണങ്ങള്‍ കേടുവരുന്നതുവരെ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ നന്നായി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഉപകരണം പ്രവർത്തിക്കുന്നില്ലെങ്കില്‍ പുതിയത് വാങ്ങുന്നതാണ് നല്ലത്.

4 ഫ്രൈയർ ബാസ്കറ്റ് -കേടുപാടുകള്‍ സംഭവിച്ച ഫ്രൈയർ ബാസ്കറ്റ് ഉപയോഗിക്കുന്നത് അപകടമാണ്. അതിനാല്‍ തന്നെ കേടുവന്ന ഫ്രൈയർ ബാസ്കറ്റ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഓരോ വർഷം കഴിയുംതോറും പുതിയത് വാങ്ങുന്നതാണ് നല്ലത്.