
കോട്ടയം : കോട്ടയം കിടങ്ങൂരിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്നുപേർ പോലീസിന്റെ പിടിയിൽ.
പാലക്കാട് സ്വദേശി അലി ഇക്ബാൽ, കോട്ടയം സ്വദേശികളായ സതീഷ് കുമാർ, സുധിൻ സുരേഷ് എന്നിവരാണ് അറസ്റ്റിൽ ആയത്.
ഇന്ന് രാവിലെ കിടങ്ങൂർ തെക്കുഭാഗത്തുള്ള വടക്കേനകത്ത് വീട്ടിൽ നിന്നുമാണ് പ്രതികളെ വില്പനയ്ക്കായി സൂക്ഷിച്ച ലഹരിവസ്തുക്കളുമായി അറസ്റ്റ് ചെയ്തത്.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസിന്റെ പ്രത്യേക നിർദ്ദാനുസരണം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group