പാലായിൽ തുണിക്കടയുടെ മറവിൽ മദ്യക്കച്ചവടം, കടനാട് സ്വദേശി  എക്സൈസിന്റെ പിടിയിൽ ; ഇയാളിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ചര ലിറ്റർ മദ്യം പിടികൂടി

Spread the love

പാലാ : തുണിക്കച്ചവടത്തിന്റെ മറവിൽ മദ്യക്കച്ചവടം നടത്തിയാൾ എക്സൈസിന്റെ പിടിയിൽ. പാല കടനാട് സ്വദേശി കല്ലോലിക്കൽ തോമസ് കെ ജെ(64) യെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസി എക്സൈസ് ഇൻസ്പെക്ടർ അരുൺ സി. ദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ചര ലിറ്റർ മദ്യവും പിടികൂടി. തുണിത്തരങ്ങൾ പൊതിയുന്നത് പോലെയാണ് മദ്യക്കുപ്പികൾ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്.

കടയിലെത്തുന്ന ആവശ്യക്കാർക്ക് രഹസ്യമായി മദ്യക്കച്ചവടം നടത്തിവരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് കയ്യോടെ പിടികൂടിയപ്പോൾ അത് തുണിയാണ് സാറേ എന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊതിയഴിച്ച് നോക്കിയപ്പോൾ പ്രതി പിടിയിലാവുകയുമായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

റെയ്ഡിൽ എക്സൈസ് ഇൻ്റെലിജൻസ് അസി എക്സൈസ് ഇൻസ്പെക്ടർ രാജേഷ് .അസി എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എം, പ്രിവൻ്റീവ് ഓഫീസർ അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർ ദീപക് എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ എം, സിവിൽ എക്സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവർ പങ്കെടുത്തു .