മഴയ്ക്ക് ശമനം: വയനാട്ടിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു

Spread the love

കൽപ്പറ്റ: വയനാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു.

മേയ് 23ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ ജാഗ്രതാ നിർദേശത്തെ തുടര്‍ന്നായിരുന്നു വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. കൂടാതെ ക്വാറികളും തുറന്നു പ്രവര്‍ത്തിക്കാൻ ജില്ല കലക്ടർ ഡി.ആര്‍. മേഘശ്രീ അനുമതി നൽകി.

ജില്ലയിൽ മഴ കുറഞ്ഞതും വരും ദിവസങ്ങളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യാനും അനുമതിയുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേരളത്തിൽ തുടർച്ചയായി ഉണ്ടായിരുന്ന ശക്തമായ മഴ ഇപ്പോൾ കുറഞ്ഞിരിക്കുന്നു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയിലെ പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല. വെള്ളക്കെട്ട് മാറാത്ത സാഹചര്യത്തിൽ കുട്ടനാട് താലൂക്കും പുറക്കാട് പഞ്ചായത്തിലും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.