സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്‌ അപകടം; താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

താമരശ്ശേരി: കൈതപ്പൊയിലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി ( 55) ആണ് മരിച്ചത്.

video
play-sharp-fill

രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണൻകുട്ടി ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group