
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നേരിട്ടു പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ. കൊണ്ടോട്ടി കെഎഫ് മൻസിലിൽ മുഹമ്മദ് നിയാസ് (25)നെയാണ് പിടികൂടിയത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒരാളാണ് അറസ്റ്റിലായത്. കേരള- കർണാടക അതിർത്തിയിൽ വെച്ച് ആണ് പ്രത്രിയെ പിടിച്ചത്. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് നിയാസ്.
അതേസമയം, സംഭവത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പൊലീസ്. തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. മൈസൂരിൽ നിന്നും തിരിച്ചു വരുമ്പോൾ കാറിൽ രണ്ടുപേർ കൂടെ ഉണ്ടായിരുന്നെന്നും താൻ ഉറങ്ങുന്നതിനിടെ ഇവർ കാറിൽ നിന്നും ഇറങ്ങി പോയെന്നാണ് യുവാവിന്റെ മൊഴി.
കർണാടക സ്വദേശിയായ ടാക്സി ഡ്രൈവറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏഴ് അംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടു പോയത്. ഇവരെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം. സംഘത്തെ സഹായിച്ച 3 പേർ നിലവിൽ അറസ്റ്റിൽ ആയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group