
കോട്ടയം : തോട്ടിലേക്ക് വീണ തേങ്ങ എടുക്കാന്‍ ഇറങ്ങിയ ആളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോട്ടയം മീനടം വലിയതോട്ടിലാണ് സംഭവം.മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ (കുഞ്ഞ്-67) ആണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് 3.30-ഓടെ ചക്കുങ്കല്‍പ്പടിയിലാണ് അപകടം നടന്നത്.
തൊഴിലാളിയെക്കൊണ്ട് പുരയിടത്തിലെ തേങ്ങയിടീക്കുന്നതിനിടെ തോട്ടിലേക്ക് വീണ തേങ്ങ എടുക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മഴ ശക്തമായതോടെ തോട്ടില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്നു. പാമ്പാടി പോലീസും അഗ്നിരക്ഷാസേനയും കോട്ടയത്തു നിന്നുള്ള സ്‌കൂബാ ടീമും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി.
ചാണ്ടി ഉമ്മന്‍ എംഎല്‍എ ഞായറാഴ്ച രാവിലെ മുതല്‍ ഈരാറ്റുപേട്ടയില്‍ നിന്നുള്ള സംഘത്തോടൊപ്പം തിരച്ചിലില്‍ പങ്കുചേര്‍ന്നു. രാവിലെ മുതല്‍ വൈകീട്ടുവരെ 15 കിലോമീറ്ററോളം ദൂരം പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല.