കോട്ടയത്ത് വിരമിച്ചവർക്ക് സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം;യോഗ്യത പത്താം ക്ലാസ്; കൂടുതൽ വിവരങ്ങൾക്ക് 0481-2567442

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് 35നും 58നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. ജില്ലാ ഫയർ ഓഫീസറുടെ കാര്യാലയമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

video
play-sharp-fill

ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ സേനകളിൽനിന്നോ, ബി എസ് എഫ്, സി ആർ പി എഫ്, സി ഐ എസ് എഫ്, എൻ എസ്‌ ജി, എസ് എസ് ബി, അസം റൈഫിൾസ് തുടങ്ങിയ അർദ്ധ സൈനിക സേനകളിൽനിന്നോ, കേരളാ പൊലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നോ വിരമിച്ച പുരുഷ/വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം.

കായിക ക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽനിന്നും പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകിയായിരിക്കും റാങ്ക് പട്ടിക തയാറാക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂൺ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും കോട്ടയം ജില്ലാ ഫയർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2567442.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group